ഓഫീസ് കമ്പ്യൂട്ടറില്‍ പോണ്‍ വീഡിയോ കണ്ട മൂന്ന് ജഡ്ജിമാരെ പുറത്താക്കി. ലണ്ടനിലാണ് സംഭവം. ജഡ്ജിമാര്‍ ഔദ്യോഗിക കമ്പ്യൂട്ടറുകളില്‍ നിന്ന് പോണ്‍ വീഡിയോകള്‍ കണ്ടുവെന്ന് ഐടി വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നാലാമൊതു ജഡ്ജി ജോലി രാജി വച്ചിരുന്നു.
ജില്ലാ ജഡ്ജി ആയ തിമോത്തി ബൗള്‍സ്, ഇമിഗ്രേഷന്‍ ജഡ്ജി വാറന്‍ ഗ്രാന്റ്, ഡെപ്യൂട്ടി ജില്ലാ ജഡ്ജി പീറ്റര്‍ ബുള്ളോക്ക് എന്നിവരെയാണ് പുറത്താക്കിയത്. ആന്‍ഡ്രൂ മേ എന്ന ജഡ്ജിയാണ് നടപിടി പേടിച്ച് നേരത്തേ രാജി വച്ചയാള്‍.
കോടതിയില്‍നിന്ന് നടപടി നേരിട്ട ഇവര്‍ നാല് പേരും തമ്മില്‍ ബന്ധമൊന്നുമില്ല. ഇവരുടെ കുറ്റത്തിന്റെ സമാനത കൊണ്ടാണ് ഇവരെ പുറത്താക്കിയത്. കോടതി മുറിയിലെ ഉപകരണങ്ങളെ ദുരുപയോഗം ചെയ്തതും ജഡ്ജിമാരുടെ തൊഴിലിന് അപകീര്‍ത്തിയുണ്ടാക്കുന്നതുമായ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇവരെ പുറത്താക്കി കൊണ്ട് ചീഫ് ജസ്റ്റീസ് പറഞ്ഞു.
അതേസമയം ഇവര്‍ കണ്ടത് കുട്ടികളുടെ പോണ്‍ മെറ്റീരിയല്‍ അല്ലെന്നും അതിനാല്‍ തന്നെ നിയമവിരുദ്ധമല്ലെന്നുമുള്ള വാദങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം കോടതി മുറിയില്‍ ജഡ്ജുമാര്‍ ബെഞ്ചിലായിരുന്ന സമയത്തും കേസ് നടന്നു കൊണ്ടിരിക്കുന്ന സമയത്തുമാണോ പോണ്‍ വീഡിയോ കണ്ടതെന്ന കാര്യം വ്യക്തമല്ല. കോടതിയുടെ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല