സ്വന്തം ലേഖകന്‍: ചെന്നൈയില്‍ അശ്ലീല വെബ്‌സൈറ്റ് നടത്തി കോടികള്‍ സമ്പാദിച്ച ദമ്പതികള്‍ പിടിയില്‍. അഡല്‍ട്ട് പോണ്‍സൈറ്റും ചൈല്‍ഡ് പോണ്‍സൈറ്റും നടത്തിയിരുന്ന സിദ്ധാര്‍ഥ് വേലു(45), പ്രിസില്ലാ മാര്‍ഗരറ്റ ധന്‍രാജ്(43) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പോണ്‍സൈറ്റിലൂടെ വന്‍ തുക സമ്പാദിച്ചതായി ഷോലിംഗനല്ലൂര്‍ പോലീസ് പറഞ്ഞു.
ഇരുവരും ബംഗളൂരുവില്‍ താമസിച്ചിരുന്ന സമയത്തായിരുന്നു സൈറ്റ് ആരംഭിച്ചത്. പ്രണയിച്ചു വിവാഹം കഴിച്ച ശേഷം പോണ്‍സൈറ്റ് ആരംഭിക്കുകയുമായിരുന്നു. ക്യൂട്ട് കാന്‍ഡിഡ്, ഇന്ത്യന്‍ ഷോ ഗേള്‍സ് എന്നീ പേരുകളിലായിരുന്നു ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍. പോണ്‍ സൈറ്റുകളായ മൈ വൈഫ് ഫോര്‍ യു, ഇന്ത്യന്‍ വിംഗ് ടൗണ്‍, ഷക്കീല ഫോര്‍ യു എന്നു മൂന്നു സൈറ്റുകളും വേലു ആരംഭിച്ചിരുന്നു. വെറും മൂന്ന് വര്‍ഷം കൊണ്ട് സൈറ്റിലൂടെ രണ്ടു കോടി സൈറ്റില്‍ നിന്ന് സമ്പാദിച്ചു.
വീഡിയോകള്‍ കാണുണമെങ്കില്‍ പണം നല്‍കണമെന്ന രീതിയിലായിരുന്നു സൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സൈറ്റിനെ ബന്ധിപ്പിക്കുന്ന അക്കൗണ്ട് വേലുവിന്റെതായിരുന്നു. പണമുണ്ടാക്കാനായിയാണ് സൈറ്റുകള്‍ നിര്‍മ്മിച്ചതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല