സ്വന്തം ലേഖകന്‍: ലൈംഗിക അപവാദത്തില്‍ ട്രംപിനെ വിടാന്‍ ഭാവമില്ലെന്ന് പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സ്; രഹസ്യ ബന്ധം പുറത്താകാതിരിക്കാന്‍ കരാറുണ്ടാക്കാന്‍ നിര്‍ബന്ധിച്ചെന്ന് പുതിയ പരാതി. ട്രംപ് പണ്ടു കണ്ടതു ഹോട്ടല്‍മുറിയില്‍ വച്ചായിരുന്നെങ്കില്‍, ഇനി കോടതിയില്‍ വച്ചു കാണാമെന്നും സ്റ്റോമി ഡാനിയേല്‍സ് വെല്ലുവിളിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാന്‍ കരാറിനു നിര്‍ബന്ധിച്ചെന്ന് ആരോപിച്ചാണു കലിഫോര്‍ണിയ കോടതിയില്‍ സ്റ്റോമി കേസുകൊടുത്തത്.
ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊയെന്‍ 1.3 ലക്ഷം ഡോളര്‍ നല്‍കി വായടപ്പിക്കാന്‍ ശ്രമിച്ചെന്നാണ് 28 പേജുള്ള പരാതിയിലെ ആരോപണം. സ്റ്റെഫനി ക്ലിഫഡ് എന്നാണു സ്റ്റോമി ഡാനിയല്‍സിന്റെ യഥാര്‍ഥ പേര്. പ്ലേബോയ് മാഗസിന്‍ മോഡലായിരുന്നു. ട്രംപുമായി 2006ല്‍ തുടങ്ങിയ ബന്ധം രണ്ടുവര്‍ഷം തുടര്‍ന്നെന്നാണു സ്റ്റോമി പറയുന്നത്.
2016ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോള്‍ പഴയബന്ധം തിരിച്ചടിയാകുമോയെന്നു ട്രംപ് ഭയന്നു. ബന്ധം മൂടിവയ്ക്കാന്‍ 1.3 ലക്ഷം ഡോളര്‍ സ്റ്റോമിക്ക് അയച്ചുകൊടുത്തതു തന്റെ സ്വന്തം കീശയില്‍നിന്നാണെന്നു ട്രംപിന്റെ അഭിഭാഷകന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. സംഗതി കത്തിപ്പിടിച്ചതോടെ ട്രംപിന്റെ വിമര്‍ശകര്‍ക്ക് കോളായിരിക്കുകയാണ്. ട്രംപാകട്ടെ പ്രതിരോധത്തിലുമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല