ഇന്‍ഡ്യന്‍ സൌന്ദര്യത്തിന്റെ പ്രതീകങ്ങളായി കണക്കാക്കപെട്ടിരുന്ന ഐശ്വര്യാ ബച്ചന്‍,കരീന കപൂര്‍,കത്രീനകൈഫ് എന്നിവരെയെല്ലാം പുല്ലുപോലെ പിന്തള്ളിയാണ്പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ഗൂഗിള്‍ മത്സരത്തില്‍ മുന്പന്തിയിലെത്തിയത്. റിയാലിറ്റിഷോയായ ബിഗ് ബോസ് ഹൌസിലെ പ്രകടനമാണ് ഇവരെയെല്ലാം പിന്തള്ളുവാന്‍ സണ്ണി ലിയോണിനെ സഹായിച്ചത്.
കണക്കുകള്‍ അനുസരിച്ച് സണ്ണി ലിയോണിനെ കത്രീന കൈഫിനെക്കാന്‍ അഞ്ചു മടങ്ങ് അധികവും ഐശ്വര്യയെക്കാള്‍ രണ്ടു മടങ്ങും,കരീനയെക്കാള്‍ ഒന്‍പതു മടങ്ങുമാണ് ആരധകന്മാര്‍ തിരഞ്ഞിരിക്കുന്നത്.ഗൂഗിള്‍ ട്രെണ്ട്സിന്റെ കണക്കുകള്‍ അനുസരിച്ച് ഈ നീലച്ചിത്ര നായികക്ക് ഏറ്റവും കൂടുതല്‍ ആരാധകര്‍ നോയിഡയില്‍ നിന്നുമാണ്.നോയിഡയില്‍ നിന്നുമാണ് ഏറ്റവും അധികം തിരയലുകളും,ചിത്രങ്ങളുടെയും വീഡിയോകളുടേയും ഡൌണ്‍ ലോഡിംഗ് നടന്നിട്ടുള്ളത്.തൊട്ടു പിറകിലായി ഇന്‍ഡ്യന്‍ നഗരങ്ങളായ ഭുവനേശ്വര്‍,ലുധിയാന,ഭോപ്പാല്‍ തുടങ്ങിയവയും ഉണ്ട്.
ഇന്‍ഡ്യന്‍ ഫിലിം മേക്കര്‍ ആയ മഹേഷ് ഭട്ട് ആ ഷോയില്‍ വച്ച് തന്റെ അടുത്ത ചിത്രമായ ജിസം2 ലേക്ക് സണ്ണിയെ ക്ഷണിച്ചു കഴിഞ്ഞു.അദ്ദേഹം പറയുന്നത് ഇവരുടെ ജനപ്രിയതയില്‍ അത്ഭുതപ്പെടുന്നില്ല എന്നാണു.ഇതൊരിക്കലും പെട്ടെന്നുണ്ടായ പ്രതിഭാസമല്ലെന്നും ലൈംഗികത എന്നും മനുഷ്യന്‍ പ്രാധ്യാന്യം നല്‍കിയിട്ടുള്ള വിഷയമാണ്.സണ്ണിയുടെ ഭാവി തനിക്ക് പ്രവചിക്കാന്‍ ആകില്ല പക്ഷെ അസാധാരണ വ്യക്തിത്വത്തിന് ഉടമയായ സണ്ണി അവര്‍ ഇപ്പോള്‍ ചെയ്യുന്നതില്‍ പശ്ചാത്താപ വിവശയോന്നുമല്ലയെന്നും കൂടിചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല