സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചവരില്‍ 30% സ്ത്രീകള്‍. 2014 ല്‍ 24 ശതമാനം ആയിരുന്ന സ്ഥാനത്താണിത്. ലോകത്താകമാനം 24% സ്ത്രീകളാണ് പോണ്‍ വെബ്‌സൈറ്റുകളുടെ നിത്യ സന്ദര്‍ശകര്‍.
പോണ്‍ ഹബ് എന്ന പോണ്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. പോണ്‍ ഹബിന്റെ സര്‍വേ പ്രകാരം ലോകത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. കാനഡ നാലാം സ്ഥാനത്തും ജര്‍മനി അഞ്ചാം സ്ഥാനത്തുമുണ്ട്.
ശരാശരി ഒമ്പത് മിനിറ്റും 30 സെക്കന്‍ഡുമാണ് ഇന്ത്യക്കാര്‍ പോണ്‍ വെബ്‌സൈറ്റുകളില്‍ ചെലവഴിക്കുന്നത്. യു.എസില്‍ ഇത് ഒമ്പത് മിനിറ്റും 51 സെക്കന്‍ഡുമാണ്. ഇന്ത്യയില്‍ പൊതു അവധി ദിവസങ്ങളില്‍ പോണ്‍ സൈറ്റുകളില്‍ സന്ദര്‍ശകര്‍ കുറവാണ്. ഇന്ത്യന്‍, ഇന്ത്യന്‍ ഭാഭി, ഇന്ത്യന്‍ ആക്ട്രസ്, ഇന്ത്യന്‍ വൈഫ് തുടങ്ങിയ വെബ്‌സൈറ്റുകളാണ് ഇന്ത്യയില്‍ ഏറ്റവുമധികം സന്ദര്‍ശകരുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല