സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ ടെലിവിഷനില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം, അന്തംവിട്ട് യാത്രക്കാര്‍. രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനില്‍ സ്ഥാപിച്ച ടെലിവിഷനിലാണ് അശ്ലീല ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനിലാണ് വിഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ഏപ്രില്‍ ഒമ്പതിനാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ട്രയിന്‍ സമയവിവരങ്ങളും റൂട്ട് മാപ്പും മറ്റും സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിനൊപ്പമുള്ള ടെലിവിഷനിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മൊബൈലില്‍ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡിഎംആര്‍സി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2013 ല്‍ ഡല്‍ഹി മെട്രോയിലെ സി.സി.ടി.വി ക്യാമറകളില്‍ ചില യാത്രക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതില്‍ പതിമൂന്ന് വീഡിയോകള്‍ ചില പോണ്‍ വീഡിയോ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്തു. ഡി.എം.ആര്‍.സി, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം തുറക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറുകളില്‍ നിന്നുമാണ് അന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല