സ്വന്തം ലേഖകന്‍: ബിബിസി വാര്‍ത്ത വായനക്കിടെ അവതാരകയ്ക്കു പിന്നില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം, അന്തംവിട്ട് വാപൊളിച്ച് പ്രേക്ഷകര്‍. ബിബിസി അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെയാണ് ചാനലിന് അക്കിടി പറ്റിയത്. ഡെസ്‌ക്കിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞ ‘പോണ്‍ വീഡിയോ’യായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രേക്ഷകര്‍ ബിബിസിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
തിങ്കഴാഴ്ച രാത്രിയാണ് സംഭവം. വാര്‍ത്ത വായിക്കുന്ന സോഫിയയുടെ വലതു തോളിന്റെ വശത്തുകൂടെ നോക്കിയാല്‍ വ്യക്തമായി കാണാവുന്ന വിധത്തിലായിരുന്നു വീഡിയോ. ന്യൂസ് തുടങ്ങിയത് അറിയാതെ ഹെഡ്‌സെറ്റ് വെച്ച് വീഡിയോ കാണുന്ന തിരക്കിലായിരുന്നു ഒരു ജീവനക്കാരന്‍. സംഭവം ഇതിനകം ഇന്റര്‍നെറ്റില്‍ തരംഗമാകുകയും 38 ലക്ഷത്തിലധികം പേര്‍ വീഡിയോ കാണുകയും ചെയ്തു.
സംഭവത്തിന് തൊട്ടുപിന്നാലെ ബിബിസിയുടെ പിഴവ് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ രംഗത്തെത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത് ബിബിസിയുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തെ അബന്ധമാണെന്നും അത് തൊഴില്‍ പരമായി കാണാന്‍ കഴിയില്ലെന്നും ‘ദി സണ്‍’ ടെലവിഷന്‍ അഭിപ്രായപ്പെട്ടു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ലിന്‍ഡ്‌സി റോബിന്‍സണ്‍ എന്ന യുവതി ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ആരെങ്കിലും ബിബിസി ന്യൂസ് കണ്ടോ എന്ന ക്യാപ്ഷനോടെയായിരുന്നു ലിന്‍ഡ്‌സി വീഡിയോ എഫ്ബിയില്‍ പോസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബിബിസി അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല