1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2016

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ നഗര മധ്യത്തിലെ ഡിജിറ്റല്‍ പരസ്യബോര്‍ഡില്‍ അശ്ലീല വീഡിയോ, ഗതാഗത കുരുക്ക്. തലസ്ഥാന നഗരിയായ ജക്കാര്‍ത്തയില്‍ തിരക്കേറിയ സമയത്താണ് നഗര മധ്യത്തിലെ പടുകൂറ്റന്‍ സ്‌ക്രീനില്‍ അപ്രതീക്ഷിതമായി പോണ്‍ വീഡിയോ ഓടാന്‍ തുടങ്ങിയത്. ചൂടന്‍ രംഗങ്ങള്‍ കണ്ട് അമ്പരന്ന ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടെ നഗരം വലിയ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു.

പരസ്യരംഗത്തിനിടയ്ക്ക് കടന്നുവന്ന ‘കിടപ്പറ’വീഡിയോ മിനിട്ടുകള്‍ക്കുള്ളില്‍ ഓഫ് ചെയ്തുവെങ്കിലും ആളുകള്‍ മൊബൈല്‍കാമറകളിലും മറ്റുമായി പകര്‍ത്തിയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വീഡിയോട്രോണ്‍ എന്ന ഹാഷ്ടാഗില്‍ ഇവ ട്വിറ്ററില്‍ വൈറലാണ്.
പോലീസും സൈബര്‍ വിദഗ്ധരും ചേരുന്ന പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നതായി പോലീസ് പബ്‌ളിക് റിലേഷന്‍സ് മേധാവി അറിയിച്ചു.

‘വീഡിയോട്രോണി’നു പിന്നിലെ ഉദ്ദേശം എന്താണെന്ന് അന്വേഷിച്ചുവരികയാണ്. കമ്പ്യൂട്ടറിലൂടെ മനപ്പൂര്‍വം ആരെങ്കിലും വീഡിയോ പ്രദര്‍ശിപ്പിച്ചതാണോ അതോ ഹാക്കിങ് നടന്നതാണോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചിരിക്കുന്നു എന്നുമാത്രമല്ല, സിനിമകളിലെയും സീരിയലുകളിലെയും പ്രണയരംഗങ്ങള്‍ പോലും സെന്‍സര്‍ ബോര്‍ഡ് അവ്യക്തമാക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.