സ്വന്തം ലേഖകന്‍: സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ദൈവ വിശ്വാസം വര്‍ദ്ധിക്കുമെന്ന് പഠനം. ഓക്ലഹോമ സര്‍വകലാശാലയിലെ ഗവേഷകരാണ് വിചിത്രമായ ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പഠനത്തില്‍ വസ്തുതയുണ്ടെന്നാണ് ഗവേഷകരുടെ വാദം.
ആഴ്ചയില്‍ ഒരിക്കലെങ്കിലും പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ ദൈവത്തിലേക്ക് കുടുതല്‍ അടുക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പോണ്‍ വീഡിയോകള്‍ കാണുന്നവരില്‍ പാപബോധം വര്‍ധിക്കും. ഇത് അവരെ പ്രാര്‍ത്ഥനയിലേക്ക് അടുപ്പിക്കുന്നുവെന്നാണ് വാദം.
സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം പ്രൊഫസര്‍ സാമുവല്‍ പെറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പോണ്‍ കാണുന്നവര്‍ പാപബോധത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ കൂടുതല്‍ പ്രാര്‍ഥനകളിലേക്കും മതപരമായ ആചാരങ്ങളിലേക്കും തിരിയും.
ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്ന 1314 പേരെ ആറ് മാസം നിരീക്ഷിച്ചു. ഇക്കാലയളവില്‍ ഇവരുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് പഠന സംഘം ഈ നിഗമനത്തില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല