സ്വന്തം ലേഖകന്‍: മെസേജിംഗ് ആപ്പുകള്‍ വ്യാപകമായതോടെ പോര്‍ണോഗ്രഫിയും ആപ്പുകളിലേക്ക് കൂടുമാറുകയാണ്. ആപ്പുകളുടെ പ്രാചാരവും ഉപയോഗിക്കാനുള്ള എളുപ്പവും ഉയര്‍ന്ന സ്വകാര്യതയുമാണ് പോര്‍ണോഗ്രഫിയുടെ ഉപയോക്താക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍. ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവില്‍ കൂടുതല്‍ വേഗത്തില്‍ മൊബൈല്‍ ഫോണുകളില്‍ ലഭ്യമായതും മറ്റൊരു കാരണമാണ്.
എന്നാല്‍ പോര്‍ണോഗ്രഫിയുടെ ഉപയോക്താക്കളെക്കാള്‍ ഇതിന്റെ ഗുണം അനുഭവിക്കുന്നത് മുമ്പ് യൂട്യൂബിലും ഇന്റര്‍നെറ്റിലും പ്രശസ്തരായ പോര്‍ണ്‍ താരങ്ങളാണ്. ഓണ്‍ലൈന്‍ നഗ്‌നതാ പ്രദര്‍ശനത്തിന് മണിക്കൂറില്‍ 60 അമേരിക്കന്‍ ഡോളര്‍ വരെ പ്രതിഫലം പറ്റുന്ന പല പോര്‍ണ്‍ താരങ്ങളും അധിക വരുമാനമെന്ന് നിലയില്‍ മൊബൈല്‍ ആപ്പുകല്‍ ഉപയോഗിച്ചു തുടങ്ങി.
ഓണ്‍ലൈനില്‍ പ്രശസ്തരായ ലൈവ് കാം മോഡലുകളാണ് മൊബൈല്‍ ആപ്പ് പോര്‍ണിലും ചുവടുറപ്പിക്കുന്നത്. സ്‌നാപ്ചാറ്റ്. കിക്, ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ്, വൈബര്‍, സ്‌കൈപ് എന്നിവയാണ് പ്രധാന പ്ലാറ്റ്‌ഫോമുകള്‍. ഒരു മാസം ഏതാണ്ട് 40 ഉപഭോക്താക്കളെ മൊബൈല്‍ ആപ്പുകള്‍ വഴി തൃപ്തിപ്പെടുത്താറുണ്ടെന്ന് ഒരു ലൈവ് കാം മോഡല്‍ വെളിപ്പെടുത്തി. ഒരു മാസത്തേക്ക് പത്തു ഡോളര്‍ മുതല്‍ ഇരുപതു ഡോളര്‍ വരെയാണ് ഓരോ ഉപയോക്താവിന്റേയും കൈയ്യില്‍ നിന്ന് ഈടാക്കുക.
സ്ഥിരം പാക്കേജ് മതിയാകാതെ കൂടുതല്‍ വീഡിയോകളും ഫോട്ടോകളും ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍ക്ക് 10 ഫോട്ടോകള്‍ക്ക് 3 മുതല്‍ 5 ഡോളര്‍ വരെ നിരക്കില്‍ അവ നല്‍കും. ഓണ്‍ലൈനിലെന്ന പോലെ കൂടുതല്‍ ആളുകള്‍ പിന്തുടരുന്നവര്‍ തങ്ങളുടെ താരമൂല്യത്തിന് അനുസരിച്ച് കൂടുതല്‍ തുക ഈടാക്കും.
ഓണ്‍ലൈന്‍ രംഗത്തെ അപേക്ഷിച്ച് സാമ്പത്തിക നേട്ടം കുറവാണെങ്കിലും ഉപയോക്താക്കളുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കാം എന്നതാണ് മെസേജിംഗ് ആപ്പുകളുടെ ഗുണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉപയോക്താക്കളായി വരുന്നവര്‍ സുഹൃത്തുക്കളായി മാറുന്ന അവസരങ്ങള്‍ നിരവധിയാണ്. സൗഹൃദം ദൃഡമാകുന്നതോടെ ഉപയോക്താവ് മറ്റൊരു മോഡലിനെ തേടിപ്പോകാനുള്ള സാധ്യതയും കുറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല