1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2011

പോര്‍ട്സ്മൌത്ത്: പോര്‍ട്സ്മൌത്തിലുള്ള സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് പള്ളിയില്‍ മലങ്കരയുടെ മഹാപരിശുധനായ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് (പരിശുദ്ധ പരുമല തിരുമേനി) യുടെ 109-ാമത് ഓര്‍മ്മപെരുനാള്‍ 12 ശനിയാഴ്ച ആഘോഷിക്കുന്നു.

ഗോസ്പോര്ട്ട് ബ്രിട്ജുമേരി സെന്റ് മാത്യുസ് പള്ളിയില്‍ 12 ശനിയാഴ്ച രാവിലെ 9 മണിക്ക്, വികാരി ഫാ.മാത്യൂസ് കുര്യാക്കോസ്സിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പ്രഭാതനമസ്കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, പരുശുദ്ധ പരുമലതിരുമേനിയുടെ മദ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം നേര്‍ച്ചവിളംബും ഉണ്ടായിരിക്കും.

11 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സൌത്താംപ്ടണിലുള്ള ഡോ.അബി ജേക്കബ്ബിന്റെ ഭവനത്തില്‍ വെച്ച് പ്രാര്‍ത്ഥനയോഗം ഉണ്ടായിരിക്കുന്നതാണ്. പ്രാര്‍ത്ഥനയോഗത്തിലും, വിശുദ്ധകുര്‍ബാനയിലും ഏവരും കുടുംബസമേതം വന്നു സംബന്ധിക്കണമെന്നു കര്‍തൃനാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :07904760924, 07948131744.
പള്ളിയുടെ വിലാസം ::St.Matthews Church, Wynch Lane, Bridgemary,PO13 0JN.
പ്രാര്‍ത്ഥനയോഗം നടക്കുന്ന സ്ഥലം: 2 REGALN CLOSE, CHANDLERS FORD, EASTLEIGH, SO53 4NH.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.