സ്വന്തം ലേഖകന്‍
UKKCA പോര്‍ട്സ്മൌത്ത് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ഒക്റ്റോബര്‍ 26 ന് കോഷം സെന്റ് കൊള്മാന്‍സ് ഹാളില്‍ വെച്ച് നടന്നു. പ്രസിഡണ്ട് തോമസ് സൈമണ്‍ പൂഴിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും തുടര്‍ന്നു സെക്രട്ടറി ജൂബി മാളികയില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.
ക്ലാനായ ആച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ച ജോഷി പുലിക്കൂട്ടിലിനെ അഭിനന്ദിച്ച യോഗം പിന്നീട് പുതിയ ഭരണ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: തോമസ് സൈമണ്‍ പൂഴിക്കുന്നേല്‍, സെക്രട്ടറി സിബി ചെരുവില്‍, നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍: സന്തോഷ് സൈമണ്‍ പൂഴിക്കുന്നേല്‍, വൈസ് പ്രസിഡണ്ട്: മേരി ജോന്സന്‍ പുത്തന്‍കുളം, ജോ.സെക്രട്ടറി: ലിജോ റേഞ്ചി കല്ലേലിമണ്ണില്‍, ട്രഷറര്‍: ജോഷി പുലിക്കൂട്ടില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍: അലീന രാജ്മോന്‍ മണ്ണാട്ട്പറമ്പില്‍, ജോണ്‍സന്‍ പുത്തന്കുളം, എന്നിവരെ തിരഞ്ഞെടുത്തു.
കുട്ടികളുടെ കലാപരിപാടികള്‍ സമ്മേളനത്തിന് മാറ്റ് കൂട്ടി. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം യോഗം സമംഗളം അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല