കോതമംഗലത്തു ഖബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപെരുന്നാള്‍ ഈ മാസം ഈ മാസം 23 ,24 തീയ്യതികളിലായി പോര്‍ട്സ്മൌത്ത് സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. പെരുന്നാള്‍ തലേന്ന് വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരി ചര്ച്ച് പ്രാട്ടെന്‍ പോര്‍ട്സ്മൌത്തില്‍ വെച്ച് വി.കുര്‍ബ്ബാനയും പെരുന്നാള്‍ ചടങ്ങുകളും സദ്യയും നടത്തി.
ചടങ്ങുകള്‍ക്ക് വികാരി എല്‍ദോസ് കൌങ്ങുംപിള്ളില്‍ കോര്‍ എപ്പിസ്കൊപ്പ അച്ഛന്‍ കാര്‍മികത്വം വഹിച്ചു. 1685 ല്‍ എഴുന്നള്ളി വന്നു 7 ദിവസം മാത്രം മലയാളക്കരയില്‍ ജീവിച്ച് കോതമംഗലത്തു കാലം ചെയ്തു ഖബറടങ്ങിയ മലങ്കരയുടെ ആദ്യത്തെ മാഫ്രിയാണോ എന്നറിയപ്പെടുന്ന എല്‍ദോ മാര്‍ ബസേലിയോസ് ബാവയില്‍ അഭയപ്പെടുന്ന നാനാജാതി മതസ്ഥരായവര്‍ക്ക് എക്കാലത്തും ആശ്വാസവും അനുഗ്രഹവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പെരുന്നാളിനോട് അനുബന്ധിച്ച് നേര്‍ച്ച സദ്യക്ക് ശേഷം ഇടവകക്കാര്‍ എല്ലാവരും പങ്കെടുത്ത ആറാമത് പള്ളി പൊതുയോഗം ബഹു; വികാരി അച്ഛന്റെ അദ്ധ്യക്ഷതയില്‍ കൂടുകയും അടുത്ത വര്‍ഷതെക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല