സ്വന്തം ലേഖകന്‍: മെക്‌സിക്കോയില്‍ നിന്നുള്ള പ്രേതബാധിതയായ സ്ത്രീയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. മെക്‌സിക്കോയിലെ കുലിയാക്കന്‍ ഗ്രാമത്തിലാണ് പ്രേതബാധിതയായ സ്ത്രീ ആളുകളെ പേടിപ്പിച്ച് വിറപ്പിക്കുന്നത്.
വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കാലങ്ങളില്‍ റോഡില്‍ ഇറങ്ങി നടക്കുന്ന ഇവര്‍ വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞു നിര്‍ത്തി ഭയപ്പെടുത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാറുകളുടെ വിന്‍ഡോയില്‍ തട്ടി അലറി വിളിക്കുകയാണ് പതിവ്. ഇവര്‍ ഉണ്ടെന്ന് അറിയാതെ പ്രദേശത്തു കൂടി എത്തുന്നവര്‍ ശരിക്കും ഭയപ്പെട്ടു പോവുന്നതും സ്ഥിരം കാഴ്ചയാണ്.
നാട്ടുകാര്‍ ഇവര്‍ക്ക് സോഫിയ എന്നാണ് പേരിട്ടിരിക്കുന്നത്. വാഹനങ്ങള്‍ വരാത്ത സമയലം ഇവര്‍ സമീപത്തുള്ള മരത്തില്‍ കെട്ടിപ്പിടിച്ചിരിക്കുകയാണ് പതിവ്. എന്നാല്‍ ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമോ മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമോ ആണ് അവര്‍ ഇങ്ങനെ പെരുമാറുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രേതബാധയാണ് ഇവര്‍ക്കെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല