ജോർജ് തോമസ് ചേലക്കൽ: ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ പ്രാത്ഥനയുടെയും, പരിത്യാഗത്തിന്റെയും ഫലവും ക്ഷമാപൂർവ്വമായ കാത്തിരിപ്പിനും വിരാമം ഉണ്ടായിരിക്കുന്നു.മദർ ഓഫ് ഗോഡ് ദേവാലയത്തിൽ കുർബാന പുനരാരംഭിക്കുവാൻ നോട്ടിങ്ങാം രൂപതയിൽ നിന്നും അനുമതി ലഭിച്ചതിനാൽ, ഈ വരുന്ന ആഗസ്ത് 15ന് പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ദിനത്തിൽ വിശുദ്ധ കുർബാനകൾ പുനരാരംഭിക്കുന്നു.
ആഗസ്ത് 15 ശനിയാഴ്ച രാവിലെ 10ന് ഇംഗ്ലീഷ് കുർബാനയും ഉച്ച കഴിഞ്ഞു 4.00ന് മലയാളം കുർബാനയും. ആഗസ്ത് 16 ഞായറാഴ്ച രാവിലെ 10.30ന് ഇംഗ്ലീഷ് കുർബാനയും ഉച്ച കഴിഞ്ഞു 4.00ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്..
ദേവാലയത്തിൽ ശുശ്രൂഷികൾ ഉൾപ്പെടെ 70 പേർക്ക് മാത്രമേ ഒരേ സമയം ആയിരിക്കുവാൻ അനുവാദം ഉള്ളൂ എന്നതിനാൽ, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ സാധിക്കുന്ന ആളുകളുടെ എണ്ണം 70 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നവർക്കേ ദേവാലയത്തിൽ പ്രവേശനം ലഭിക്കുകയുള്ളൂ.സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല