വീടിനു മുന്നില്‍ മതങ്ങള്‍ വെറു കെട്ടുകഥകളാണന്ന പോസ്റ്റര്‍ പതിച്ച വൃദ്ധന് പോലീസിന്റെ വക അറസ്റ്റ് ഭീഷണി. നിരീശ്വരവാദിയായ ജോണ്‍ റിച്ചാര്‍ഡ്‌സ് എന്ന എണ്‍പത്തിയൊന്‍പത്കാരനായ വൃദ്ധനാണ് വീടിന് മുന്നില്‍ നിന്ന് പോസ്റ്റര്‍ മാറ്റിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ അറിയി്പ്പ് ലഭിച്ചത്. മതങ്ങള്‍ മുതിര്‍ന്നവര്‍ക്കുളള കെട്ടുകഥകളാണന്നാണ് രിച്ചാര്‍ഡ്‌സ് തന്റെ ജനലില്‍ എഴുതി ഒട്ടിച്ചിരിക്കുന്നത്. പബ്ലിക്ക് ഓര്‍ഡര്‍ ഒഫന്‍സ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് റിച്ചാര്‍ഡ്‌സ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ പക്ഷം.
ഇയാളുടെ നിരീശ്വരവാദം അയല്‍ക്കാര്‍ക്ക് ശല്യമാകുന്നുവെന്നും വീടിന് മുന്നില്‍ ജനങ്ങള്‍ കാണുന്ന വിധം പോസ്റ്റര്‍ പതിച്ചത് അയല്‍വാസികള്‍ക്ക് മാനസികമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ വീടിന് മുന്നില്‍ പതിച്ചിരിക്കുന്ന പേപ്പര്‍ മാറ്റാന്‍ റിച്ചാര്‍ഡ്‌സ് വിസമ്മതിച്ചു. പോലീസിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണന്നാണ് റിച്ചാര്‍ഡ്‌സിന്റെ പക്ഷം. ഒരു നീരിശ്വരവാദിക്ക് ശരിയെന്ന് തോന്നുന്ന കാര്യമാണ് താന്‍ പേപ്പറില്‍ എഴുതി പതിപ്പിച്ചിരിക്കുന്നതെന്നാണ് റിച്ചാര്‍ഡ്‌സിന്റെ പക്ഷം. പളളികള്‍ സ്ഥാപിച്ചിരിക്കുന്ന മതവിശ്വാസപരമായ പോസ്റ്ററുകളും മറ്റും തന്നെ അലോസരപ്പെടുത്താറുണ്ടെന്നും അതൊക്കെ എടുത്തുമാറ്റുമോയെന്നും റിച്ചാര്‍ഡ്‌സ് പോലീസിനയച്ച ഈ മെയിലില്‍ ചോദിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ ഓരോ വ്യക്തിക്കും അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുളള സ്വാതന്ത്ര്യമാണ്. ഒരു വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവൃത്തി എന്നാണ് റിച്ചാര്‍ഡ്‌സിന്റെ നടപടിയെ പോലീസ് വിശേഷിപ്പിച്ചത്. എന്നാല്‍ എങ്ങനെയാണ് അസ്വസ്ഥത അളക്കുന്നതെന്ന് റിച്ചാര്‍ഡ്‌സ് മറുപടി കത്തില്‍ ചോദിച്ചു. എന്നാല്‍ ആരെങ്കിലും റിച്ചാര്‍ഡ്‌സിന്റെ നടപടിയെ ചോദ്യം ചെയ്ത് പരാതി തന്നാല്‍ പോലീസിന് പബ്ലിക്ക് ഓര്‍ഡര്‍ ലംഘിച്ചതിന്റെ പേരില്‍ സെക്ഷന്‍ അഞ്ച് പ്രകാരം ജോണ്‍ റിച്ചാര്‍ഡ്‌സിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് റിച്ചാര്‍ഡ്‌സിനയച്ച മറുപടി മെയിലില്‍ ലങ്കാഷെയര്‍ പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല