സ്വന്തം ലേഖകന്‍: വിതരണത്തിനെത്തിയ കത്ത് കീറിപ്പറത്തി, മലയാളി പോസ്റ്റ്മാന് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും. ഏലൂര്‍ സ്വദേശി സാമുവല്‍ ജോണാണ് മേലധികാരിയുടെ മുന്നില് വച്ച് കത്ത് കീറിയത്. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സാമുവല്‍ ജോണ്‍ താന്‍ വിതരണം ചെയ്യേണ്ട ഉരുപ്പടികള്‍ വിതരണം ചെയ്യാന്‍ മറ്റൊരു പോസ്റ്റ്മാനെ ഏല്‍പിച്ചു. എന്നാല്‍, സാമുവല്‍ ജോണ്‍ ഏല്‍പിച്ച പോസ്റ്റ്മാന് ഒരു കത്തിന്റെ വിലാസക്കാരനെ കണ്ടത്തൊന്‍ കഴിയത്തതിനെ തുടര്‍ന്ന് ഈ കത്ത് പോസ്റ്റ്മാസ്റ്ററെ തിരികെ ഏല്‍പിച്ചു. പോസ്റ്റ്മാസ്റ്റര്‍ കത്ത് പരിശോധിച്ചശേഷം ആ പ്രദേശത്തെ പോസ്റ്റ്മാനായ സാമുവലിനെ വിലാസക്കാരനെ കണ്ടത്തെി വിതരണം ചെയ്യാന്‍ ഏല്‍പിച്ചു.
എന്നാല്‍, പോസ്റ്റ്മാസ്റ്ററുടെ നടപടി ഇഷ്ടപ്പെടാതെ സാമുവല്‍ ജോണ്‍ അപ്പോള്‍ തന്നെ കത്ത് കീറിക്കളയുകയായിരുന്നു. പോസ്റ്റ്മാസ്റ്ററുടെ പരാതിയില്‍ ഹില്‍പാലസ് പൊലീസാണ് അന്വേഷണം പൂര്‍ത്തിയാക്കി സാമുവലിനെതിരെ കുറ്റപത്രം നല്‍കിയത്. ഇന്ത്യന്‍ തപാല്‍ നിയമപ്രകാരം ഉരുപ്പടി നശിപ്പിച്ച കുറ്റത്തിനാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
കത്ത് ലഭിക്കേണ്ട വിലാസക്കാരനെ കണ്ടത്തെിയ പൊലീസ് ഇയാളെയും കേസില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേസ് വിചാരണ നടക്കവേ സംഭവത്തെ ലഘൂകരിക്കാന്‍ സാമുവല്‍ ജോണിന്റെ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നെങ്കിലും തപാല്‍ ഉരുപ്പടികള്‍ നശിപ്പിക്കല്‍ ഗുരുതര കുറ്റകൃത്യമാണെന്ന് വിലയിരുത്തി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല