യൂറോയുമായുള്ള വിനിമയ നിരക്കില്‍ പൗണ്ട് കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ചൊവ്വാഴ്ച പൗണ്ടിന്റെ കുതിപ്പ് അവസാനിച്ചിത് ഒരു പൗണ്ടിന് 1.40 യൂറോ എന്ന നിരക്കിലാണ്.
അതായത് 100 പൗണ്ടിന് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ളതിനേക്കാള്‍ 22 യൂറോ കൂടുതല്‍ ലഭിക്കും. ഡോളറും യൂറോയുമായുള്ള വിനിമയ നിരക്കില്‍ ഡോളറും നില മെച്ചപ്പെടുത്തി. ഒരു യൂറോക്ക് 1.07 ഡോളറാണ് നിലവിലുള്ള വിനിമയ നിരക്ക്. കഴിഞ്ഞ 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അതേസമയം ഇന്ത്യന്‍ രൂപയുമായുള്ള വിനിമയത്തില്‍ പൗണ്ടിന്റെ നിരക്ക് വലിയ മാറ്റമില്ലാതെ തുടരുകയാണ്. 93.60 രൂപയാണ് നിലവില്‍ ഒരു പൗണ്ടിന്റെ നിരക്ക്. പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റ ശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് പ്രകടമാക്കുന്ന ഉണര്‍വ് രൂപയുടെ മൂല്യം ഇനിയും കൂട്ടാനാണ് സാധ്യത.
യൂറോയുമായുള്ള വിനിമയ നിരക്കില്‍ പൗണ്ട് നില മെച്ചപ്പെടുത്തിയത് യൂറോപ്പിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് മലയാളികള്‍ക്ക് ഗുണകരമാകും. ഒപ്പം യൂറോ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കും യൂറോപ്പിലേക്ക് കയറ്റുമതി നടത്തുന്ന വ്യപാരികള്‍ക്കും ഇത് നല്ല അവസരമാണ്.
അതേസമയം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറണമെന്ന വാദവും ശക്തമാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല