ഓഹരി വിപണിയിലെ വിദേശ നിക്ഷേപകര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് തുടരുന്നതും ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ആവശ്യക്കാര്‍ ഏറിയതും രൂപയ്ക്ക് വീണ്ടും തിരിച്ചടിയായി. ഡോളറിന് 57 രൂപയെന്ന നിലയിലേക്ക് രൂപയുടെ വെള്ളിയാഴ്ച താഴ്ന്നു.പൌണ്ട് വില വീണ്ടും കൂടി 89 കടന്നു.താമസിയാതെ 90 എന്ന മാന്ത്രിക സംഖ്യയില്‍ പൌണ്ട് – രൂപ മൂല്യം എത്തുമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച്ച ഇടപാടുകള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഡോളറിന് 56.87 രൂപ എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. വിദേശ കറന്‍സി വിപണികളില്‍ യൂറോയ്ക്കെതിരെ ഡോളര്‍ ശക്തി നേടുന്നതും രൂപയ്ക്ക് തിരിച്ചടിയാവുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല