പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ബ്രിട്ടന്‍ ഇപ്പോഴും സമ്പന്നമാണെന്നൊക്കെ തോന്നിയേക്കാം, അച്ഛന്‍ ആനപ്പുറത്ത് കയറിയെന്നു കരുതി മകന് തഴമ്പുണ്ടാകുമോ എന്ന് ചോദിക്കുന്നത് പോലെയാണ് ബ്രിട്ടന്റെ ഇപ്പോഴത്തെ അവസ്ഥ. ബ്രിട്ടന്‍ എല്ലാം കൊണ്ടും മികച്ചൊരു രാഷ്ട്രമായിരുന്നു, അത് പണ്ട്, ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വെച്ച് നോക്കുമ്പോള്‍ ഈ നിലയില്‍ തുടരുകയാണെങ്കില്‍ വൈകാതെ തന്നെ രാജ്യത്തെ 500000 ത്തില്‍ അധികം കുട്ടികള്‍ പട്ടിണിയിലാകുമെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടാണ്ബ്രി ട്ടണിലെ പ്രമുഖ സാമ്പത്തിക നിരീക്ഷകരായ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഫിക്‌സല്‍ സ്റ്റഡീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിക്കുന്നത്. കാര്യക്ഷമമായ നടപടികളെടുത്തില്ലെങ്കില്‍ 2015 ഓടെ കുട്ടികള്‍ക്കിടയിലെ പട്ടിണിനിരക്ക് 500,000 മുതല്‍ മൂന്ന് മില്യണ്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഫിക്‌സല്‍ സ്റ്റഡീസ് പറയുന്നത്.
സര്‍ക്കാര്‍ നികുതി മേഖലയിലും ശമ്പളമേഖലയിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന തീരുമാനങ്ങളെടുക്കുമ്പോള്‍ അത് കുട്ടികളുടെ പട്ടിണിനിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. ഇപ്പോള്‍ത്തന്നെ ദാരിദ്ര്യം അനുഭവിക്കുന്ന 400,000 കുട്ടികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ പട്ടിണി അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഫിക്‌സല്‍ സ്റ്റഡീസ് വക്താക്കള്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ 2020ഓടെ രാജ്യത്തെ പട്ടിണി അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 3.3 മില്യണ്‍ കഴിയുമെന്നും ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഫിക്‌സല്‍ സ്റ്റഡീസ് പറയുന്നു. ഓരോ നാല് കുട്ടിയിലും ഒരു കുട്ടി വീതം പട്ടിണി അനുഭവിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നു വെളുപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ 2020- 21 കാലമെത്തുമ്പോള്‍ പ്ട്ടിണി അനുഭവിക്കുകയും പട്ടിണിയിലേക്ക് അകപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ 23% മുതല്‍ 24% വരെ വളര്‍ച്ച ഉണ്ടാകുമെന്നും വ്യകതമാക്കുന്നുണ്ട്
1999-2000ലെ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ 2001-02 കാലത്തില്‍തന്നെ പട്ടിണി അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന വിവരങ്ങള്‍. 2010ല്‍ പാസ്സാക്കിയ കുട്ടികളുടെ പട്ടിണിനിരക്ക് നിയമത്തിലെ കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്നാണ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഫിക്‌സല്‍ സ്റ്റഡീസ് ചൂണ്ടി കാട്ടുന്നത്.
1998 മുതല്‍ 2009 വരെയുള്ള കണക്ക് നോക്കുമ്പോള്‍ കുട്ടികള്‍ക്കിടയിലെ പട്ടിണിനിരക്ക് വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും നിയമത്തില്‍ പറയുന്നത്ര കാര്യമായി ഇത് കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. കുട്ടികള്‍ക്കിടയിലെ പ്ട്ടിണിനിരക്ക് കുറയ്ക്കുന്നത് സര്‍ക്കാരിന്റെ പ്രധാനലക്ഷ്യമായിരിക്കും എന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഈയടുത്ത കാലത്ത് വരെ പറഞ്ഞിരുന്നത്. എന്നാല്‍ അതിനെ ശരിവെയ്ക്കുന്ന നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഫിക്‌സല്‍ സ്റ്റഡീസ് ആരോപിക്കുന്നു. എന്തായാലും ജനജീവിതം എല്ലാതരത്തിലും ബ്രിട്ടനില്‍ ദുഷ്കരമായി കൊണ്ടിരിക്കുയാണെന്ന് വ്യക്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല