ദാരിദ്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് 430 കോടി ഡോളര്‍ (22,000 കോടി രൂപ) കൂടി വായ്പ നല്‍കാന്‍ ലോകബാങ്ക് തീരുമാനിച്ചു. സാധാരണ വായ്പയായി നല്‍കുന്നതിനു പകരം കടപ്പത്രത്തിന്റെ രൂപത്തിലാവും ഈ ധനസഹായം നല്‍കുക.
ഇന്ത്യയിലെ ജനങ്ങളുടെ മൂന്നിലൊന്നും ദാരിദ്ര്യത്തില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് ലോകബാങ്ക് പ്രത്യേകസഹായപദ്ധതി മുന്നോട്ടുവെച്ചത്. ലോകബാങ്ക് ചട്ടമനുസരിച്ച് ഇന്ത്യയ്ക്കു നല്‍കാവുന്ന മൊത്തം വായ്പത്തുക 1750 കോടി ഡോളറാണ്. ഈ പരിധി മറികടക്കുമെന്നതിനാല്‍ ഇന്ത്യയ്ക്ക് ഇനി വന്‍ തുക വായ്പ നല്‍കാനാവില്ല. അതു മറികടക്കാനാണ് പ്രത്യേകം കടപ്പത്രങ്ങളായി ധനസഹായം നല്‍കുന്നത്.
ഇതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള വികസനപദ്ധതികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ദീര്‍ഘകാലവായ്പയാണ് ഇന്ത്യയ്ക്ക് ലഭിക്കുക. ഇന്ത്യയുടെ അടിസ്ഥാനവികസന ആവശ്യങ്ങള്‍ക്കാവും ലോകബാങ്ക് പിന്തുണ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല