പ്രഭുദേവയും നയന്‍താരയും തമ്മില്‍ വേര്‍പിരിയുന്നതിന്‍റെ വക്കില്‍ വരെ കാര്യങ്ങള്‍ എത്തിയെന്നാണ് കഴിഞ്ഞ കുറേനാളുകളായി പ്രചരിച്ചിരുന്ന വാര്‍ത്ത. മുന്‍ഭാര്യയെയും മക്കളെയും കാണാന്‍ പ്രഭു അടിക്കടി പോകുന്നത് നയന്‍സിന് പിടിക്കുന്നില്ലത്രെ. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നയന്‍സ് തന്നെ നിഷേധിക്കുകയും ചെയ്തു.
ഇനി എല്ലാ അഭ്യൂഹങ്ങള്‍ക്ക് വിട. നയന്‍താരയും പ്രഭുദേവയും എന്ന് വിവാഹിതരാകും എന്ന ചോദ്യത്തിന് ഉത്തരമായി. ഇരുവരും അടുത്തവര്‍ഷം ഫെബ്രുവരിയില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. വിവാഹശേഷം ചെന്നൈയില്‍ വാടകവീട്ടില്‍ താമസമാരംഭിക്കും.
ചെന്നൈ ബോട്ട് ക്ലബില്‍ നയന്‍താരയും പ്രഭുദേവയും വാടകവീട് എടുത്തുകഴിഞ്ഞു. ഈ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ സാധനങ്ങള്‍ വാങ്ങാനായി ചെന്നൈയിലെ വലിയ ഷോപ്പുകളില്‍ ഇരുവരും കയറിയിറങ്ങുകയാണ് ഇപ്പോഴെന്നാണ് കോടമ്പാക്കം റിപ്പോര്‍ട്ട്. ചെന്നൈയിലെ മാളുകളിലും ഫര്‍ണിച്ചര്‍ മാര്‍ട്ടുകളിലും ഇരുവരെയും പലപ്പോഴും ഒരുമിച്ചുകാണാറുണ്ടത്രെ.
എന്നാല്‍ വിവാഹം എന്നുനടക്കും എന്നത് സംബന്ധിച്ച് ഇരുവരും മൌനം തുടര്‍ന്നതോടെ മാധ്യമങ്ങളില്‍ പല വാര്‍ത്തകളും പ്രചരിച്ചു. ഫെബ്രുവരിയില്‍ ഇവര്‍ വിവാഹിതരാകുന്നതായി അറിയിപ്പ് വന്നതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല