കോളിവുഡ് കാത്തിരിയ്ക്കുന്ന താരവിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിയ്ക്കുന്നില്ല. നടി നയന്‍താരയും സംവിധായകനും നടനുമായ പ്രഭുദേവയും തമ്മിലുള്ള കല്യാണം നീണ്ടുപോകുന്നത്് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ടിരിയ്ക്കുകയാണ്.
വിവാഹം മുംബൈയില്‍ നടത്താനാണ് ഇവരുടെ തീരുമാനമെന്ന് കോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. തങ്ങളെ വട്ടമിടുന്ന പാപ്പരാസികളില്‍ നിന്നും രക്ഷനേടിയാണ് ചെന്നൈയില്‍ നിന്നും ഏറെ അകലെയുള്ള മുംബൈയിലേക്ക് വിവാഹവേദി മാറ്റാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നു.
തമിഴില്‍ വെടി എന്ന ചിത്രത്തിലും ഹിന്ദിയില്‍ റൗഡി രാത്തോര്‍ എന്നീ സിനിമകളുടെ തിരക്കലാണ് പ്രഭുദേവ. സിനിമകള്‍ പൂര്‍ത്തിയായതിന് ശേഷം വിവാഹമുണ്ടാവുമെന്നാണ് അറിയുന്നത്.
നയന്‍സുമായുള്ള വിവാഹത്തിന് മുന്നോടിയായി മുന്‍ ഭാര്യ റംലത്തില്‍ നിന്നും പ്രഭുദേവ അടുത്തിടെ വിവാഹമോചനം നേടിയിരുന്നു. റംലത്തിനുള്ള വിവാഹമോചനദ്രവ്യം പ്രഭു കൊടുത്തുതുടങ്ങിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ നല്‍കിയതിന് പുറമെ ഒരു ഫാംഹൗസും സ്വത്തിന്റെ ഒരു പങ്കും റംലത്തിന്റെയും രണ്ട് മക്കളുടെയും പേരിലേക്ക് പ്രഭു മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ ഹൈദരാബാദിലെ ചില സ്വത്തുക്കളും അണ്ണാനഗറിലെ ഫ്ലാറ്റും റംലത്തിന്റെ പേരിലാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല