സ്വന്തം ലേഖകൻ: ചെക്ക് റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. 24 പേർക്കു പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഒന്‍പതുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പോലീസ് വധിച്ചു.
അരലക്ഷം വിദ്യാർഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയിലെ ഹ്യുമാനിറ്റീസ് മന്ദിരത്തിലായിരുന്നു സംഭവം. സുരക്ഷയുടെ ഭാഗമായി യൂണിവേഴ്സിറ്റിക്കു സമീപമുള്ള തെരുവുകളും ചത്വരങ്ങളും അടച്ചിരിക്കുകയാണ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാന്‍ ചെക്ക് സര്‍ക്കാര്‍ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വെടിവെയ്പ്പിന്റെ വാര്‍ത്തയില്‍ ദുഃഖമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.
‘പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെയ്പ്പിന്റെ വാര്‍ത്തയില്‍ ദുഖമുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,’ അദ്ദേഹം എക്സില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല