ബോബന്‍ സെബാസ്റ്റ്യന്‍: ഇന്ത്യന്‍ കായിക രംഗത്തെ പ്രതിഭ ദുരിതങ്ങളുടെ നടുവില്‍; കരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം. തിരുവനതപുരം ജില്ലയില്‍ വേങ്ങോട് പഞ്ചായത്തില്‍ പെട്ട കുടവൂരില്‍ താമസിക്കുന്ന പ്രജീഷ് ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. ഇന്ത്യന്‍ ഖോ ഖോ താരമായിരുന്ന പ്രജീഷ് ഒരു അപകടത്തിനെ തുടര്‍ന്നാണ് കിടപ്പിലായത്. 2013 ജൂണിലാണ് അപകടം നടക്കുന്നത്.സുഹൃത്തിന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന പ്രജീഷിനു അപകടം കഴിഞ്ഞു 10 ദിവസം കഴിഞ്ഞാണ് ബോധം വീഴുന്നത്. അപകടത്തെ തുടര്‍ന്ന് ശരീരത്തിന്റെ ചലന ശേഷി തന്നെ നഷ്ടമായി. ഇടുപ്പില്‍ പ്ലേറ്റ് സ്ഥാപിച്ചാണ് നിവര്‍ന്നിരിക്കുവാനുള്ള ശേഷി തിരികെ കിട്ടിയത്. എന്നിരുന്നാലും പരസഹായം ഇല്ലാതെ ഇപ്പോഴും നടക്കുവാനും ഇരിക്കുവാനും ബുദ്ധിമുട്ടാണ്. ആകെയുള്ള 17 സെന്റ് സ്ഥലവും അതില്‍ പണി തീരാത്ത ഒരു വീടുമാണ് ഇവരുടെ ഏക സമ്പാദ്യം.അത് തന്നെ 3ലക്ഷം രൂപയ്ക്ക് കഴക്കൂട്ടം ജില്ലാ സഹകരണ ബാങ്കില്‍ പണയത്തിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്പ് അച്ഛന്‍ വീണ് നട്ടെല്ല് തകര്‍ന്നു കിടപ്പിലാണ്.
അമ്മ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതാണ് വീടിന്റെ ഏക വരുമാന മാര്‍ഗ്ഗം. വിവാഹിതനാണ് എങ്കിലും അപകടം കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ വിവാഹമോചനം നേടുകയും. ആറു വയസുള്ള മകളെയും കൊണ്ട് സ്വന്തം വീട്ടില്‍ പോവുകയും ചെയ്തു. ധാരാളം വാതിലുകള്‍ മുട്ടി എങ്കിലും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. പല രാഷ്ട്രീയക്കാരും വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയ ശേഷം പോകുന്നതല്ലാതെ ഇതുവരെ ഒരു ഗുണവും ലഭിച്ചിട്ടില്ല.
ഗോകുലം മെഡിക്കല്‍കോളേജിലാണ് കുറച്ചുകാലം മുന്പ് വരെ ചികിത്സകള്‍ നടത്തിയിരുന്നത്. ദേശിയ താരം എന്ന നിലയില്‍ അവര്‍ചികിത്സയില്‍ ഇളവ് നല്‍കിയിരുന്നു.
ഇനി വയനാട് ഉള്ള തങ്കം ഹോസ്പിറ്റലില്‍ പോയാല്‍ അസുഖം ഭേദമാകുവാന്‍ ചാന്‍സ് ഉണ്ട്. എന്നാല്‍, അതിനുള്ള ചികിത്സാ ചിലവ് എങ്ങനെ സമാഹരിക്കും എന്ന ചിന്തയിലാണ് കുടുംബം. പ്രജീഷിനെക്കുറിച്ചറിഞ്ഞ വോകിംഗ് കാരുണ്യ അന്പത്തിയൊന്നാമത് സഹായം ഈ കുടുംബത്തിനു നല്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ കുടുംബത്തെ സഹായിക്കുവാന്‍
താല്പര്യമുള്ളവര്‍ വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൗണ്ടില്‍ സെപ്റ്റംബര്‍ രണ്ടിനു മുന്പായി നിക്ഷേപിക്കാവുന്നതാണ്.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്:
ജെയിന്‍ ജോസഫ്:07809702654
സിബി ജോസ്:07875707504
ബോബന്‍ സെബാസ്റ്റ്യന്‍:07846165720
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല