സ്വന്തം ലേഖകന്‍: 323 പന്തില്‍ 1009 റണ്‍സ്, ലോക റെക്കോര്‍ഡുമായി പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍. ഒപ്പം 59 സിക്‌സറുകളും 129 ബൗണ്ടറികളും അടിച്ചു കൂട്ടുകയും ചെയ്തു സച്ചിനെ പോലും ഞെട്ടിച്ച പ്രണവ്. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ബാറ്റ്‌സ്മാന്‍ ഒറ്റക്ക് 1000 റണ്‍സടിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭണ്ഡാരി കപ്പില്‍ കെ സി ഗാന്ധി സ്‌കൂളിന് വേണ്ടിയായിരുന്നു പ്രണവിന്റെ ഈ അത്ഭുത പ്രകടനം.
ഉടന്‍ തന്നെ സച്ചിന്‍ ട്വിറ്ററിലൂടെയാണ് പ്രണവിനെ അഭിനന്ദിക്കുകയും ചെയ്തു. ആയിരം റണ്‍സ് അടിക്കുന്ന ആദ്യ ബാറ്റ്‌സ്മാനായതില്‍ അഭിനന്ദനം. ഇനിയും കഠിനാധ്വാനം ചെയ്യുക, പുതിയ ഉയരങ്ങള്‍ കണ്ടെത്തുക സച്ചിന്‍ എഴുതി. അണ്ടര്‍ 16 ടൂര്‍ണമെന്റുകളിലൂടെ മുംബൈ ശാരദാശ്രമം സ്‌കൂളിന് വേണ്ടി കളിച്ചുകൊണ്ടാണ് തന്റെ കരിയര്‍ തുടങ്ങിയത്.
മുംബൈയിലെ സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനാണ് പ്രണവ് ധന്‍വാഡെ. പ്രണവിന്റെ തുടര്‍ന്നുള്ള സ്‌കൂള്‍ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണവിന്റെ പരിശീലനത്തിനുള്ള ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കും. സോഷ്യല്‍ മീഡിയയിലും മറ്റുമായി രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെല്ലാം പ്രണവ് ധന്‍വാഡെയുടെ ഈ അവിശ്വസനീയ നേട്ടം ആഘോഷിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല