സ്വന്തം ലേഖകന്‍: ഒടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു, വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവ് നായകനാകുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെട്ട ചിത്രമായിരിക്കും ഇത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.
ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്. പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ് ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചു.
അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ ഒരു ചെറിയ രംഗത്തിലും പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോള്‍ 26 വയസുള്ള പ്രണവ് പുനര്‍ജനിക്കു ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് വെയില്‍സില്‍ ബിരുദവും പിന്നീട് ഗവേഷണവും പൂര്‍ത്തിയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല