അരിക്കച്ചവടക്കാരന്‍ പ്രാഞ്ചിയെയും പുണ്യാളനെയുമൊന്നും ജനം ഇന്നും മറന്നിട്ടില്ല. മമ്മൂട്ടിയ്ക്കും രഞ്ജിത്തിനും ഏറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങും നേടിക്കൊടുത്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിലെ കഥാപാത്രങ്ങളാണ് പുണ്യാളനും പ്രാഞ്ചിയേട്ടനും. അരിക്കച്ചവടക്കാരനെന്ന പേര് ഒരാക്ഷേപമായി കാണുന്ന തൃശൂക്കാരന്‍ നസ്രാണിയുടെ ജീവിതത്തെ പുണ്യാളന്‍ മാറ്റിമറിയ്ക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.
തൃശൂരിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ സിനിമ ജനത്തിന് അന്ന് ഏറെ രസിയ്ക്കുക തന്നെ ചെയ്തു. നിരൂപകപ്രശംസ മാത്രമല്ല, ജനപ്രിയ സിനിമയെന്ന വിശേഷണം കൂടി നേടിയെടുത്താണ് പ്രാഞ്ചിയേട്ടന്‍ അന്ന് തിയറ്ററര്‍ വിട്ടത്.മ്മൂട്ടിയെന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നു കൂടിയായിരുന്നു പ്രാഞ്ചിയേട്ടന്‍. വാണിജ്യ സിനിമകളോട് ഗുഡ്‌ബൈ പറഞ്ഞ് നല്ല സിനിമകളുടെ വക്താവായി മാറിയ രഞ്ജിത്തിനും ഈ സിനിമയൊരു പൊന്‍തൂവലായി മാറി. സംവിധായകന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലാണ് പ്രാഞ്ചിയേട്ടനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇങ്ങനെ ഏറെ സവിശേഷതകളുള്ള പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തിയറ്ററുകളിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ സൃഷ്ടാക്കള്‍ക്കെതിരെ ഗുരുതരമായൊരു ആരോപണം ഉയരുകയാണ്. ഒരു ഫ്രഞ്ച്-ഇറ്റാലിയന്‍ സിനിമയുടെ പകര്‍പ്പാണ് പ്രാഞ്ചിയേട്ടനെന്ന ആക്ഷേപമാണുയരുന്നത്.
വിദേശ സിനിമകളുടെ ഈച്ച കോപ്പി മലയാളത്തില്‍ വലിയൊരു സംഭവമല്ലാതായി മാറിയ ഇക്കാലത്ത പ്രാഞ്ചിയേട്ടന്‍ സിനിമ പോലൊരു സിനിമ കോപ്പിയടിയാണെന്ന ആക്ഷേപം അസ്വസ്ഥത ജനിപ്പിയ്ക്കുന്നതാണ്. എന്നാലീ ആരോപണത്തെ ശക്തിയുക്തം എതിര്‍ക്കുകയാണ് രഞ്ജിത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല