കോളിവുഡ്ഡിലെ യുവതാരങ്ങളായ പ്രസന്നയും സ്‌നേഹയും മെയ് 11-ന് വിവാഹിതരാകും. തമിഴ് ചലച്ചിത്ര പ്രേമികള്‍ പ്രതീക്ഷാപൂര്‍വം കാത്തിരുന്ന തീരുമാനം സ്‌നേഹയും പ്രസന്നയും ഒരുമിച്ച് തിങ്കളാഴ്ച ചെന്നൈയിലാണ് വെളിപ്പെടുത്തിയത്. വാനഗരം അടയാളംപട്ട് എല്‍.ബി.ആര്‍. ഗാര്‍ഡന്‍ ശ്രീവാരു വെങ്കിടാചലപതി പാലസില്‍ രാവിലെ ഒമ്പതിനും 10.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് താലികെട്ട്. മെയ് 10-ന് വൈകിട്ട് ഇവിടെ വിപുലമായ വിവാഹസല്‍ക്കാരവും ഒരുക്കും.
ഇരുവീട്ടുകാരുടെയും താത്പര്യം മുന്‍നിര്‍ത്തി തെലുങ്ക് നായിഡു, തമിഴ് ബ്രാഹ്മണ പാരമ്പര്യാചാരപ്രകാരമാകും വിവാഹച്ചടങ്ങുകളെന്ന് താരജോഡികള്‍ അറിയിച്ചു. വിവാഹശേഷവും സ്‌നേഹ സിനിമാ അഭിനയരംഗത്ത് തുടരണമെന്നതാണ് അഭിപ്രായമെന്ന് പ്രസന്ന പറഞ്ഞു. ഇക്കാര്യം വിവാഹത്തിനുശേഷം ആലോചിച്ചു തീരുമാനിക്കുമെന്നായിരുന്നു സ്‌നേഹയുടെ പ്രതികരണം.
അരുണ്‍ വൈദ്യനാഥന്റെ ‘അച്ചമുണ്ട് അച്ചമുണ്ടി’ ലൂടെ ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിച്ചതില്‍ പിന്നെയാണ് സ്‌നേഹ – പ്രസന്ന പ്രണയം തമിഴ്തിരൈലോകത്ത് കത്തിപ്പടര്‍ന്നത്. വെറും ഗോസിപ്പെന്ന പതിവ് നിഷേധത്തിലൂടെ ഇതിനെ പ്രതിരോധിച്ചുവന്ന ഇരുവരും നാലുമാസം മുമ്പാണ് വിവാഹിതരാകാന്‍ പോകുന്നുവെന്ന് തുറന്നു സമ്മതിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല