സ്വന്തം ലേഖകന്‍: ‘അന്ന് പ്രശാന്തിന് പൂമാലയിട്ടപ്പോള്‍ ‘തല’ കുനിച്ചു,’ ഇന്ന് തമിഴകത്തിന്റെ തല,’ അജിത്തിന്റെ പഴയ ഫോട്ടോ വൈറലാകുന്നു. നടന് പ്രശാന്തിന്റെയും അജിത്തിന്റെയും പഴയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഏതോ ചടങ്ങില്‍ പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ തലകുനിച്ച് നില്‍ക്കുകയാണ് അജിത്ത്.
അന്ന് അജിത്തിനെക്കാള്‍ വലിയ താരമായിരുന്നു പ്രശാന്ത്. നടന് ത്യാഗരാജന്റെ മകന് എന്ന മേല്ലിലാസം കൂടി ആയപ്പോള്‍ പ്രശാന്ത് അക്കാലത്ത് സിനിമയില്‍ മിന്നിത്തിളങ്ങിയ താരവുമായി. എന്നാല്‍ പിന്നീട് നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങി പ്രശാന്ത് സിനിമയില്‍ നിന്ന് പതുക്കെ പിന്‍വാങ്ങി. അജിത്താവട്ടെ സൂപ്പര്‍ താരവുമായി.
‘എങ്ങനെ തുടങ്ങി എന്നുള്ളതിലല്ല കാര്യം. എവിടെ എത്തി എന്നുള്ളതാണ്,’ എന്ന കുറിപ്പോടെയാണ് ഇപ്പോള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘വിശ്വാസം’ ആണ് അജിതിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. നയന്‍താരയായിരുന്നു നായിക. രജനികാന്ത് നായകനായെത്തിയ ‘പേട്ട’യ്ക്കൊപ്പം തിയേറ്ററിലെത്തിയിട്ടും ബോക്സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു ‘വിശ്വാസം’.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല