1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2012

ജഗതിയുടെ അസാന്നിധ്യം തീര്‍ത്ത ശൂന്യതയില്‍ മലയാള സിനിമ തത്കാലത്തേക്കെങ്കിലും അദ്ദേഹത്തിന് പകരക്കാരായി ബോളിവുഡില്‍ നിന്ന് പ്രശാന്ത് നാരായണനും തമിഴകത്ത് നിന്ന് വിവേകുമെത്തുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയുടെ ഷൂട്ടിങ്ങിനായി കൂര്‍ഗിലേക്കുള്ള യാത്രാമധ്യേയാണ് കോഴിക്കോടിനടുത്ത് വെച്ച് ജഗതിക്ക് അപകടം സംഭവിച്ചത്.

ജഗതിയുടെ അസാന്നിധ്യം മൂലം അനിശ്ചിതത്വത്തിലായ ഇടവപ്പാതിയിലേക്ക് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ജഗതിക്ക് പകരമായി പ്രശാന്ത് നാരായണനെ ഒടുവില്‍ നിശ്ചയിക്കുകയായിരുന്നു. ജഗതിശ്രീകുമാര്‍ ജീവന്‍ നല്‍കിത്തുടങ്ങിയ ഔസേപ്പച്ചന്‍, രാം പാല്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് പ്രശാന്ത് നാരായണന്‍ അവതരിപ്പിക്കുന്നത്.

നവാഗതനായ പി ബാലചന്ദ്രകുമാര്‍ ഒരുക്കുന്ന ‘കൗബോയ്’ എന്ന ചിത്രവും ഷൂട്ടിങ് മുടങ്ങിയ ഘട്ടത്തിലാണ് ജഗതിക്ക് പകരക്കാരനായി തമിഴില്‍ നിന്നും വിവേകിനെ എത്തിക്കുന്നത്. ആസിഫ് അലി നായകനാകുന്ന കൗബോയിയില്‍ ഏറെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്ന ജഗതിക്ക്. ആ വേഷമാണിപ്പോള്‍ വിവേക് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.