സ്വന്തം ലേഖകൻ: മഞ്ജുവാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് ടീസര്‍ തരുന്ന സൂചന. പത്രത്തിന് ശേഷം മഞ്ജുവിന്റെ ഒരു മാസ് കഥാപാത്രമായിരിക്കും ഇതെന്നാണ് ആരാധകര്‍ പറയുന്നത്. മാധുരി എന്ന കഥാപാത്രത്തിനെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
“ഹൗ ഓള്‍ഡ് ആര്‍ യൂ?’ എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. “ഏനിന്നാ ഏനിതെന്നാ“ എന്ന ഗാനം നിവിന്‍ പോളിയാണ് പുറത്തുവിട്ടത്. ഗോപിസുന്ദറിന്റെ സംഗീതത്തില്‍ അനില്‍ പനച്ചൂരാന്‍ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനും അഭയ ഹിരന്‍മയിയും ചേര്‍ന്നാണ്.
ഉണ്ണി ആറിന്റെ പ്രതി പൂവന്‍ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ആ നോവല്‍ അല്ലായെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തും. “പ്രതി പൂവൻ കോഴി” ട്രെയിലർ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല