സ്വന്തം ലേഖകന്‍: നായകനായി പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം കുറിച്ച് ജിത്തു ജോസഫ് ചിത്രം ആദിയുടെ ടീസര്‍ പുറത്ത്, ‘പ്രിയപ്പെട്ട അപ്പു’വിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. ഫെസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പ്രണവിന് ദുല്‍ഖര്‍ ആശംസയറിച്ചത്. പ്രണവ് നായകനാകുന്ന ചിത്രം ‘ആദി’യുടെ ടീസറും പോസ്റ്റിനൊപ്പം ദുല്‍ഖര്‍ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്.
പ്രിയപ്പെട്ട അപ്പു എന്ന് സംബോധന ചെയ്താണ് ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്ന അപ്പുവിന് എല്ലാവിദ ആശംസകളും നേരുന്നുവെന്ന് ദുല്‍ഖര്‍ കുറിച്ചു. സ്റ്റണ്ട് സീനുകള്‍ക്കായി നീയെടുക്കുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് അറിയാം. നിന്റെ കടന്നുവരവ് എല്ലാവര്‍ക്കും മനോഹരമായ ഒരു അനുഭവമായിരിക്കും. നീ സിനിമയില്‍ തകര്‍ത്ത് മുന്നേറുമെന്ന് നമുക്കെല്ലാം അറിയാമെന്നും ദുല്‍ഖര്‍ കുറിച്ചു.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ഇതിനോടകം തന്നെ ‘ആദി’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവിന് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ നേരത്തേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദി നിര്‍മിക്കുന്നത്.
അതേസമയം, പ്രണവ് ചിത്രത്തില്‍ നായിക ആരാണെന്നോ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയാണെന്നോ സംബന്ധിച്ച് ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല. ജീത്തു ജോസഫ് ചിത്രത്തിനായി കുറേ മാസമായി പ്രണവ് വിദേശത്ത് പരിശീലനത്തില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഫാമിലി ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല