സ്വന്തം ലേഖകന്‍: പ്രവസി ഭാരതീയ സമ്മാന്‍ പുരസ്കാരം നേടി ഒമാനിലെ പ്രവാസികള്‍ക്ക് അഭിമാനമായി ഡോ. വി ടി വിനോദ്. ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായവരില്‍ രണ്ട് പേര് മാത്രമാണ് മലയാളികള്‍. കഴിഞ്ഞ ദിവസം വൈകിട്ട് രാഷ്ട്രപതിയില്‍ നിന്നും വിനോദ് പുരസ്കാരം ഏറ്റുവാങ്ങി.
ബദര്‍ അല്‍ സമ ഗ്രൂപ്പ്, മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങി നിരവധി വ്യാവസായിക സംരഭങ്ങളുടെ ഉടമയായ വി ടി വിനോദ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും നിറ സാന്നിധ്യമാണ്. ബിസിനസിലും ജീവകാരുണ്യ രംഗത്തും മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് പുരസ്കാരം.
ഗള്‍ഫ് മേഖലയിലെ പ്രമുഖ ആതുര സ്ഥാപനമായ ബദര്‍ അല്‍ സമയുടെ മാനേജിങ് ഡയറക്ടറായ ഡോ.വി.ടി വിനോദിന് മാര്‍സ് ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലും പങ്കാളിത്തമുണ്ട്. അവാര്‍ഡ് ലബ്ധിയില്‍ ആഹ്ലാദമുണ്ടെന്ന് വിനോദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല