1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2022

സ്വന്തം ലേഖകൻ: ജനുവരി 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന 17-ാമത് പ്രവാസി ഭാരതീയ ദിവസിന്‍റെ രജിസ്ട്രേഷൻ ഡിസംബര്‍ 26 ന് അവസാനിക്കും. സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ കുവൈത്ത് പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്ന് സാധ്യമാകുന്നവരെല്ലാം പങ്കെടുക്കണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. pbdindia.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് റെജിസ്ട്രേഷൻ നടപടി പൂർത്തിയാക്കേണ്ടത്. 10 പേരടങ്ങുന്ന ഒരു സംഘമായോ ഒറ്റക്കോ രജിസ്ട്രേഷൻ പൂർത്തിയാക്കാം.

ഒരാൾക്ക് ഒരു ദിവസത്തേക്ക് 5,000 ഇന്ത്യൻ രൂപയും രണ്ട് ദിവസത്തേക്ക് 7,500 രൂപയും മൂന്ന് ദിവസത്തേക്ക് 10,000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. പത്തോ അതിലധികമോയുള്ള സംഘങ്ങൾ ഒന്നിച്ചു രജിസ്റ്റർ ചെയ്യുമ്പോൾ 25 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നാല് വര്‍ഷത്തിന് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് നടത്തുന്നത്.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഓണ്‍ലൈനായാണ്‌ സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ 17-ാം പതിപ്പ് നടക്കുന്ന മധ്യപ്രദേശ് രണ്ടാം തവണയാണ് പ്രവാസി സമ്മേളനത്തിന് വേദിയാകുന്നത്. 1915 ജനുവരി ഒമ്പതാം തീയതി ദക്ഷിണാഫ്രിക്കൻ വാസം മതിയാക്കി മഹാത്മാഗാന്ധി ഭാരതത്തിൽ തിരിച്ചെത്തിയ ദിവസമാണ് പ്രവാസി ഭാരതീയ ദിവസമായി കൊണ്ടാടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.