സ്വന്തം ലേഖകന്‍: പ്രവാസി ചിട്ടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. സിങ്കപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ബാങ്ക് വഴി പണം സമാഹരിച്ച് പ്രവാസി ചിട്ടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു.
2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. സിങ്കപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ബാങ്ക് വഴി പണം സമാഹരിച്ച് പ്രവാസി ചിട്ടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. കെ.എസ്.എഫ്.ഇ ചിട്ടിക്ക് സര്‍ക്കാരിന്റെ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. സമ്പൂര്‍ണ കോര്‍ ബാങ്കിങ് വന്നതോടെ ഇടപാടുകാര്‍ക്ക് ഏതു ശാഖയില്‍ ചെന്നാലും പണം അടയ്ക്കാനാകും.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) രൂപീകരിച്ചിരിക്കുന്നത്. ആദ്യ വര്‍ഷം തന്നെ ഒരു ലക്ഷം പേരെ പ്രവാസി ചിട്ടിയില്‍ ചേര്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പ്രവാസികള്‍ മാസത്തവണയായി അടക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ സ്വമേധയാ നിക്ഷേപിക്കും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെഎസ്എഫ്ഇക്ക് കോള്‍ ഒപ്ഷന്‍ ഉണ്ടാകും. മിച്ചമുള്ള പണം കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 12,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല