പ്രവാസി മലയാളികളുടെ കേരളത്തിലെ ബാങ്ക് നിക്ഷേപം ഒരു ലക്ഷം കോടി രൂപ കവിഞ്ഞതായി റിപ്പോര്‍ട്ട്. സംസ്ഥാനതല ബാങ്ക് കമ്മറ്റയാണ് ഈ റിപ്പാര്‍ട്ട് പുറത്തുവിട്ടത്. ഡോളറുമായും പൗണ്ടുമായുമൊക്കെ തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് വിദേശത്ത്‌നിന്നുള്ള പണത്തിന്റെ വരവ് കൂടുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരത്തില്‍ രൂപയുടെ മൂല്യം കുറയുന്നതിനാല്‍
മാര്‍ച്ച് 2013ല്‍ 66,190 കോടിയായിരുന്നു നിക്ഷേപം. 2014 മാര്‍ച്ചില്‍ ഇത് 93,883 കോടി രൂപയായി. ഇപ്പോള്‍ നിക്ഷേപം 1,09,603 കോടി രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എസ്ബിടിയിലാണ് നിക്ഷേപം കൂടുതലായി ഉള്ളത്. 26,613 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ. ഫെഡറല്‍ ബാങ്കില്‍ 23,214 കോടിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 14,456 കോടി രൂപയുടെ പ്രവാസി നിക്ഷേപവുമുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം നിക്ഷേപം വരുന്നത്. യുഎഇയില്‍ നിന്നു 38.7 ശതമാനവും സൗദി അറേബ്യയില്‍ നിന്നു 25.2 ശതമാനവുമാണ് പ്രവാസി നിക്ഷേപം വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല