1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2011

ടോമിച്ചന്‍ കൊഴുവനാല്‍

പ്രവാസി കേരള കോണ്‍ഗ്രസ്‌ യു കെ ഘടകത്തിന് കീഴില്‍ ഡോര്‍സെറ്റില്‍ പുതിയ യുണിറ്റ് രൂപീകരിച്ചു . പൂളില്‍ വച്ച് നടന്ന കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗത്തില്‍ വച്ചാണ് യുണിറ്റ് രൂപീകരിക്കുവാനും , ഭാരവാഹികളെ തിരെഞ്ഞെടുക്കുവാനും തീരുമാനിച്ചത് . ഷാലു ചാക്കോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ എസ്‌ സി എമ്മിലും കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ചുള്ള പരിചയവും , പാല സെന്‍റ് തോമസ്‌ കോളേജ് യുണിറ്റ് പ്രസിഡന്റുംമായിരുന്ന ഡാന്റോ പോള്‍ യോഗം ഉദ്ഘാടനം ചെയ്തു . മുല്ലപെരിയാര്‍ വിഷയത്തില്‍ കേരള ധനകാര്യാ വകുപ്പ് മന്ത്രി കെ എം മാണിയും , ജലസേചന വകുപ്പ് മന്ത്രി പി ജെ ജോസെഫും ,കടുത്തുരുത്തി എം എല്‍ എ മോന്‍സ്‌ ജോസഫ്‌. ഇടുക്കി എം എല്‍ ഏ റോഷി അഗസ്റ്റിന്‍. മറ്റു എം എല്‍ ഏ മാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കന്മാരും നയിക്കുന്ന സമരത്തിന്‌ എല്ലാ വിധ പിന്തുണയും യോഗം പ്രഖ്യാപിച്ചു. ഡാന്റോ പോള്‍ മേചേരിലിനെ പ്രസിഡന്റ്‌ സ്ഥാനത്തേക്കും,സെക്രട്ടറി സ്ഥാനത്തേക്ക് മാന്നാനം കെ ഇ കോളേജില്‍ കെ എസ സി എം ഭാരവാഹി ആയിരുന്ന റെജിമോന്‍ കിഴക്കേകുറ്റിനെയും , വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് സജു ചക്കുങ്കല്‍ , ട്രഷറര്‍ സ്ഥാനത്തേക്ക് ബിജു കുര്യനെയും ,ജോയിന്റ് സെക്രട്ടറിമാരായി ഷാലു ചാക്കോ, സാബു ജോസഫ്‌ എന്നിവരെയും ,അനീഷ്‌ ജോര്‍ജ് , സാജന്‍ കല്ലുപുരക്കല്‍ എന്നിവരെ നാഷണല്‍ കമ്മിറ്റിയിലേക്കും യോഗം തിരെഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.