മാഞ്ചസ്റ്റര്‍: പ്രവാസി കേരള കോണ്‍ഗ്രസ് മാഞ്ചസ്റ്റര്‍ യൂണിറ്റ് പ്രസിഡണ്ടായി മനോജ് വെളിത്താലിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡണ്ട്: മനോജ് വെളിക്കാലില്‍
വൈസ് പ്രസിഡണ്ട് : ജോജി ചക്കാലയ്ക്കല്‍
സെക്രട്ടറി: ലിജു മാനുവല്‍
ജോയിന്റ് സെക്രട്ടറി: ഷോയി ചെറിയാന്‍
ട്രഷറര്‍: ഷിബു മാക്കില്‍
നാഷണല്‍ കമ്മറ്റി അംഗങ്ങളായി ഷാജി വരാക്കുടി, സാബു ചുണ്ടക്കാട്ടില്‍ എന്നിവരെയും കണ്വീനര്‍മാരായി സണ്ണി എടപ്പാടിക്കാരോട്, ജോയിപ്പന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വരികയും പിന്നീട് യുകെയുടെ മണ്ണിലേക്ക് കുടിയേറുകയും ചെയ്ത കരുത്തരായ നേതൃനിരയാണ് മാഞ്ചസ്റ്റര്‍ യൂണിറ്റിനു നേതൃത്വം നല്‍കുക. പ്രസ്താവനകളില്‍ മാത്രംഒതുങ്ങി നില്‍ക്കുന്ന പ്രവാസി ക്ഷേമത്തിന് ഊന്നല്‍ നല്‍കിയുള്ള വിവിധ പദ്ധതികള്‍ വരും ദിവസങ്ങളില്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന്
ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ലേബര്‍ പാര്‍ട്ടിയുമായി പ്രാഥമിക ചര്‍ച്ചകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല