പ്രവാസി കേരള കോണ്‍ഗ്രസ് യു കെ ഘടകത്തിന് കീഴില്‍ ഈസ്റ്റ് ലണ്ടനില്‍ പുതിയ യുണിറ്റ് രൂപീകരിച്ചു . രണ്ടു ആഴ്ച മുന്‍പ് ഈസ്റ്റ് ലണ്ടനില്‍ വച്ച് നടന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗത്തില്‍ വച്ചാണ് യുണിറ്റ് രൂപീകരിക്കുവാനും , ഭാരവാഹികളെ തിരെഞ്ഞെടുക്കുവാനും തീരുമാനിച്ചത് . പ്രവാസി കേരള കോണ്‍ഗ്രസ് യു കെ ഘടകം സെക്രട്ടറി സി ഏ ജോസെഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ മന്ത്രിയും എം ല്‍ ഏ യുമായ ടി യു കുരുവിള യുണിറ്റ് ഉള്ക്കാടനം ചെയ്തു . മുന്‍ മന്ത്രി മോന്‍സ് ജോസഫ് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി . ലണ്ടന്‍ റീജിയന്‍ പ്രസിഡന്റ് സോജി ടി മാത്യു ആശംസ പ്രസംഗം നടത്തുകയും , റെജി വാട്ടന്‍പറമ്പില്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു .
ഭാരവാഹികള്‍
റെജി വട്ടംപാറയില്‍ – പ്രസിഡന്റ്
ഷിനോ കുര്യാക്കോസ് – വൈസ് പ്രസിഡന്റ്
മില്‍ട്ടന്‍ ജോണ്‍ – സെക്രട്ടറി
ഷാജി ഉതുപ്പ് – ട്രഷറര്‍
സാജന്‍ പടിക്കമാലില്‍ – നാഷണല്‍ കമ്മിറ്റി അംഗം
ബാബു ജോസഫ് – നാഷണല്‍ കമ്മിറ്റി അംഗം
ജെസ്വിന്‍ ജോസഫ്,കെ എ പോള്‍ ,ജെസ്റ്റിന്‍ ജോണ്‍ ,ലിജു തോമസ് ,ജോസഫ് അബ്രഹാം,എബി പോന്നംകുഴി,റെജി അബ്രഹാം,റൂബിന്‍ ജോസഫ്,തോമസ് ഫിലിപ്പ് ,പയസ് കുന്നശ്ശേരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല