മുല്ലപ്പെരിയാര്‍ വിഷയം ഉള്‍പ്പെടെ പ്രവാസി മലയാളികള്‍ക്കുവേണ്ടിയും കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുകയും ഔദ്യോഗിക ജീവിതത്തിനിയിലെ തിരക്കിനിടയിലും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും സംഘടന വളര്‍ത്തുന്നതിനും സമയം കണ്ടെത്തുന്ന പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ട കാര്യമാണെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് കെ മാണി പറഞ്ഞു.
കഴിഞ്ഞ ദിവസം ക്രോയിഡോണ്‍ ബാബു ചാഴികാടന്‍ നഗറില്‍വെച്ച് നടന്ന യുകെ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയണല്‍ സെക്രട്ടറിയേറ്റ് ഉദ്ഘാടനം ടെലിഫോണിലൂടെ ചെയ്തുകൊണ്ട് സംസാരക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും തന്റെയും പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എംബസിയില്‍ ഓണ്‍ലൈന്‍ സംവിധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായും പ്രവാസികാര്യമന്ത്രാലയവുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. റീജിയണല്‍ സെക്രട്ടറി സോജി കെ മാത്യൂ അദ്ധ്യക്ഷ വഹിച്ച യോഗത്തില്‍ ജോഷി ജോസഫ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ ഫോണിലൂടെ ആശംസ സന്ദേശങ്ങള്‍ നല്‍കി. ദേശീയ സെക്രട്ടറി ജിജോ അരയത്ത് ഭദ്രദീപം തെളിയിച്ചുകൊണ്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എബി പൊന്നാംകുഴയില്‍ ഒന്നാമത് യോഗറിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു,.
ഭാരവാഹികളായ സജി പത്താനാപുരം, റെജി വട്ടപ്പാറയില്‍, ദേശീയ സമതി അംഗങ്ങളായ തോമസ് ജോസഫ് വെട്ടക്കാട്, സൈമി വാണിപ്പുരയ്ക്കല്‍, പ്രൊഫ. ജോസ് എ കാട്ടാടി, യൂണിറ്റ് പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് മോനി അയിരൂര്‍, ജോസ് ചെങ്ങളം, കോശി സാംനിരണം, ഷാജി മാത്യൂ, ജിജോ മുക്കാട്ടില്‍, ജോര്‍ജ്ജ് കുട്ടി ജോസഫ്, ജോജി വര്‍ഗ്ഗീസ്, ജോജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അനീഷ് കുട്ടി ജോസഫ്, റ്റിറ്റോ ഫ്രാന്‍സിസ്, ജോബിന്‍ സ്റ്റീഫന്‍, വിനു പോള്‍, ബോബന്‍ കരൂര്‍ ബേബി, സുമേഷ് മാനുവല്‍, സുബിന്‍ മാത്യു, ജോണ്‍സണ്‍ ദാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല