നോട്ടിംഗ്ഹാം: മുല്ലപ്പെരിയാര്‍ ഡാം പ്രശ്നത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് നോട്ടിംഗ്ഹാം യൂണിറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗ്, പ്രതിരോധ മന്ത്രി എ.കെ ആന്റണി, കോണ്‍ഗ്രസ് അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി, പ്രകാശ് കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കള്‍ക്ക് 1001 കത്തുകള്‍ അയച്ചു. കഴിഞ്ഞ ജനുവരി പതിനാലാം തീയ്യതി ഉച്ചകഴിഞ്ഞ് 2.30 ന് നോട്ടിംഗ്ഹാം ബെസ്റ്റ്‌വുഡ് പോസ്റ്റ്‌ഓഫീസില്‍ നിന്നുമാണ് കത്തുകള്‍ അയച്ചത്.
ചില ഒഐസിസി നേതാക്കന്മാരും നോട്ടിംഗ്ഹാം മലയാളീ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് കുരുവിള തോമസും പ്രസ്തുത പരിപാടിയില്‍ പങ്കുകൊണ്ടു. ഇതേതുടര്‍ന്ന് മുന്‍ യൂത്ത് ഫ്രണ്ട് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആയിരുന്ന അഡ്വ. ജോബി പുതുക്കുളങ്ങരയുടെ വീട്ടില്‍ മീറ്റിംഗ് കൂടുകയും, മീറ്റിങ്ങില്‍ ആക്റ്റിംഗ് പ്രസിഡണ്ട് ഷാജി തോമസ് അധ്യക്ഷത വഹിക്കുകയും ചെയ്തു. മീറ്റിംഗ് കേന്ദ്ര ഗവണ്‍മെന്റ് അടിയന്തരമായി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടേണ്ടതുണ്ടെന്നു ഐക്യകണ്ഠണ അഭിപ്രായപ്പെട്ടു.
പ്രവാസി കേരള കോണ്‍ഗ്രസ് നോട്ടിംഗ്ഹാം യൂണിറ്റ് പ്രസിഡണ്ട് സിറിയക് ജോസഫ് കടൂക്കുന്നേല്‍ പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും പ്രത്യേകിച്ച് ഒഐസിസി അംഗങ്ങള്‍ക്കും എന്‍.എം.സി.എ പ്രസിഡണ്ട് കുരുവിള തോമസിനും പ്രവാസി കേരള കോണ്‍ഗ്രസ് നോട്ടിംഗ്ഹാം യൂണിറ്റിന്റെ പേരില്‍ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല