സട്ടന്‍: സട്ടണില്‍ പ്രവാസി കേരളാകോണ്‍ഗ്രസ് യൂണിറ്റ് ഉദ്ഘാടനവും പ്രവര്‍ത്തക സമ്മേളനവും ശനിയാഴ്ച്ച നടക്കും.മുന്‍ കെഎസ്സി(എം) സംസ്ഥാന പ്രസിഡന്റ് ജിജോ അരയത്ത് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.
പ്രവാസി കേരളാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്ട്രറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍, അഡ്വ. ജോബി പുതുക്കുളങ്ങര, സിഎ ജോസഫ്, സോജി റ്റി മാത്യു, മുന്‍ കേരളാകോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി ഷാജി മാത്യു,സട്ടന്‍ മലയാളി അസോസ്സിയേഷന്‍ പ്രസിഡന്റ് ജോസ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിക്കും. സട്ടണിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ കേരളാകോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും അതൊരറിയിപ്പായി സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കുടുതല്‍ വിവരങ്ങള്‍ക്ക്-
ഷാജി മാത്യു- 07949080671,
ജിജോ അരയത്ത്- 07403158044
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല