ലണ്ടന്‍: യുകെയില്‍ ജീവിക്കുന്ന മലയാളികളുടെ പൊതു പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് മുന്നേറണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ആഹ്വാനം ചെയ്തു. ഹൃസ്വ സന്ദര്‍ശനത്തിന് യുകെയില്‍ എത്തിയ എം.എല്‍.എ മാരായ മോന്‍സ് ജോസഫിനും ടി.യു. കുരുവിളയ്ക്കും പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകം പ്രവര്‍ത്തകര്‍ ലണ്ടനില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ്.
കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ച, കാലഘട്ട്ത്തിന്റെ ആവശ്യമാണെന്നും ക്രിയാത്മകമായ രാഷ്ട്രീയ പ്രവര്ത്തനതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നി മറ്റുള്ളവര്‍ക്ക് മാതൃകയായി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനമനസ്സുകളില്‍ സ്ഥാനം നേടണമെന്നും മോന്‍സ് അഭിപ്രായപ്പെട്ടു. പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകം സെക്രട്ടറി സി.എ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനോടനുബന്ധിച്ചു പ്രവാസി കേരള കോണ്‍ഗ്രസ് ലണ്ടന്‍ റീജിയന്റെ ഉത്ഘാടനവും മോന്‍സ് ജോസഫ് നിലവിളക്ക് തെളിയിച്ചു നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രറ്ററി ടി.യു.കുരുവിള എം.എല്‍.എ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാക്കളായ ടി.എം. ജേക്കബിനും ഈപ്പന്‍ വര്‍ഗീസിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച യോഗത്തില്‍ കെ.എസ്.സി സംസ്ഥാന ജനറല്‍ സെക്രട്ടറി സോജി ടി മാത്യു സ്വാഗതവും സജി ഉതുപ്പ് നന്ദിയും പറഞ്ഞു. പ്രവാസി കേരള കോണ്‍ഗ്രസ് ലണ്ടന്‍ റീജിയന്റെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരെ പ്രത്യേകമായി അഭിനന്ദിച്ച മോന്‍സ് ജോസഫും ടി യു കുരുവിളയും യുകെയുടെ വിവിധ ഭാഗങ്ങളില്‍ രൂപീകരിക്കുന്ന പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകം ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍ നേതാക്കളായ റെജി വി വര്‍ഗീസ്, പയസ് കുന്നശ്ശേരിയില്‍, മില്‍ട്ടന്‍ ജോണ്‍, എബി പോന്നാംകുഴി എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല