മാഞ്ചസ്റ്റര്‍: യുകെയില്‍ എമ്പാടുമുള്ള കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപീകരിക്കപ്പെട്ട പ്രവാസി കേരള കോണ്‍ഗ്രസിന്റെ മാഞ്ചസ്റ്റര്‍ യൂണിറ്റ് ഉത്ഘാടനവും പ്രവര്‍ത്തക സമ്മേളനവും വ്യാഴാഴ്ച്ച നടക്കും. വൈകുന്നേരം 5.30 മുതല്‍ ഓള്‍ഡ് ഹോമില്‍ നടക്കുന്ന സമ്മേളനത്തില്‍ മാഞ്ചസ്ട്ടരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. കേരള കോണ്‍ഗ്രസിലൂടെ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളില്‍ നേതൃസ്ഥാനം അലങ്കരിച്ചവരും പാര്‍ട്ടി അനുഭാവികളും യോഗത്തില്‍ പങ്കെടുക്കും.
കേരള കോണ്ഗ്രസ് യുകെ കണ്‍വെന്‍ഷനോടു അനുബന്ധിച്ചുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രവാസി കേരള കോണ്ഗ്രസ് യുകെ പ്രസിഡണ്ട് ഷൈമോന്‍ തോട്ടുങ്കല്‍, സെക്രറ്ററി ടോമിച്ചന്‍ കൊഴുവനാല്‍, അഡ്വ: ജോബി പുതുക്കുളങ്ങര, ഷാജി വരാക്കുടി, സാബു ചുണ്ടക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷാജി വരാക്കുടി: 07727604242
സാബു ചുണ്ടക്കാട്ടില്‍: 07830524904
വേദി: 54 , ഹൈഫീല്‍ഡ് ഡ്രൈവ്
OL26AF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല