കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണിയും , ജലസേചന വകുപ്പ് മന്ത്രി പി ജെ ജോസഫും നയിക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനയായ പ്രവാസി കേരള കോണ്‍ഗ്രസ് യു കെ യുടെ ലണ്ടന്‍ റീജിയന്‍ രൂപീകരണം നവംബര്‍ ഇരുപത്തി ഏഴിന്ഞായറാഴ്ച ലണ്ടനില്‍ നടക്കുന്നു . പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എം പി യുമായ ജോസ് കെ മാണി ഫോണിലുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യുടെ തീരുമാനപ്രകാരം യു കെ യുടെ എല്ലാ ഭാഗങ്ങളിലും പ്രവാസി കേരള കോണ്‍ഗ്രസ് യുണിറ്റുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ലണ്ടനിലും യോഗം നടക്കുന്നത്. ഇരുപത്തി ഏഴ് ഞായറാഴ്ച ഉച്ചകഴിഞ്ഞു നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ഷൈമോന്‍ തോട്ടുംകല്‍ (07737171244 ) , സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍ ( 07828704378) ,സി ഏ ജോസഫ്( 07846747602 ), സോജി ടി മാത്യു ( 07939342568 ) അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര( 07951287392 ), ജിജോ അരയത് ( 07403158044), റെജി വാട്ടന്‍ പാറയില്‍ , ജോജി കാംബെര്‍ലി എന്നിവര്‍ പങ്കെടുക്കും .
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലും പോഷക സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുള്ള , ലണ്ടനിലും പരിസരത്തുമുള്ള നേതാക്കന്മാരും പ്രവര്‍ത്തകരും അനുഭാവികളും ഇതൊരു അറിയിപ്പായി സ്വീകരിച്ചു ദയവായി യോഗത്തില്‍ പങ്കെടുക്കണമെന്ന് ഈ പത്രകുറിപ്പിലുടെ അറിയിക്കുന്നു.
യോഗം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്
30 , Bentry road , dagenham ,Essex, London
RM 8 3PA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല