തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇത്തവണ പ്രവാസി വോട്ടവകാശം സാധ്യമായേക്കും. അതിനുള്ള എല്ലാ വഴികളും തെളിഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ട് അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്യും. ഇക്കാര്യത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനം കൈക്കൊണ്ടു. പ്രവാസികള്‍ക്ക് വോട്ടിംഗ് അവകാശം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ഇവോട്ട് ഏര്‍പ്പെടുത്താമെന്ന് ശുപാര്‍ശ ചെയ്യാമെന്ന് മന്ത്രിസഭാ യോഗം തിരൂമാനിച്ചത്.
പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനച്ചിരുന്നെങ്കിലും ഏത് വിധത്തിലുള്ള വോട്ടിംഗാണ് ഏര്‍പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇവോട്ടിന് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല