1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2015

പ്രവാസികള്‍ക്ക് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താനാവില്ല. പ്രവാസികള്‍ക്ക് ഇ വോട്ടിങ് അനുവദിക്കാനാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇ ബാലറ്റ് അനുവദിക്കുന്നതില്‍ സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ ഒക്ടോബറില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് നടപ്പാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ട് അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തിരുന്നു. പ്രവാസികള്‍ക്ക് വോട്ടിംഗ് അവകാശം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി. പ്രവാസികള്‍ക്ക് ഇവോട്ട് ഏര്‍പ്പെടുത്തണമെന്നാണ് സര്‍വ്വ കക്ഷിയോഗത്തിന് ശേഷം മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.