സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വോട്ട് രേഖപ്പെടുത്താവുന്ന വിധത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രം ദേദഗതിയെക്കുറിച്ച് കോടതിയില്‍ ബോധിപ്പിച്ചത്.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമീഷന്‍ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. പ്രവാസി വോട്ട് നടപ്പിലാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗത്തിക്ക് തയ്യാറാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതിയാണ് ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ എത്ര സമയം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ഇതേതുടര്‍ന്ന് എത്ര സമയം വേണമെന്ന് അറിയിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കോടതി രണ്ടാഴ്ച സാവകാശവും അനുവദിച്ചു. പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരികയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. പ്രവാസി വോട്ട് നിലവില്‍ വന്നാല്‍ അതിന്റെ പ്രായോജനം ലഭിക്കുന്നത് ലോകമെമ്പാടുമുള്ള ഒരു കോടിയോളം പ്രവാസി ഇന്ത്യക്കാര്‍ക്കാണ്. പ്രവാസികള്‍ക്കായി പോസ്റ്റല്‍ വോട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല