സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടില്ല. പ്രവാസികള്‍ക്കായി ഇവോട്ടോ ഇബാലറ്റോ അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായി.
വിഷയത്തില്‍ സാങ്കേതികമായും നിയമപരമായും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കമ്മീഷണര്‍ നേരത്തെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി ഈ മാസം 25 വരെ നീട്ടിയതായും കമ്മീഷണര്‍ അറിയിച്ചിരുന്നു.
സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് അപ്രായോഗികമാണ് എന്നതിനാല്‍ ഓണ്‍ലൈന്‍ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കമ്മീഷന്റെ വെളിപ്പെടുത്തല്‍. പ്രവാസി വോട്ട് അനുവദിക്കപ്പെട്ടാല്‍ തദ്ദേശ തെരഞ്ഞടുപ്പിലെ ഫലങ്ങളെ നിര്‍ണായകമായ വിധത്തില്‍ സ്വാധീനിക്കാന്‍ കഴിയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല